‘എനിക്കറിയില്ല, ആരുടേയോ കുസൃതിയാണ് അത്’; രണ്ടാം വിവാഹത്തെ കുറിച്ച് ചെമ്പൻ വിനോദ്

ചിപ്പി പീലിപ്പോസ്
ശനി, 22 ഫെബ്രുവരി 2020 (09:23 IST)
നടൻ ചെമ്പൻ വിനോദിന്റെ രണ്ടാം വിവാഹവാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയകളിൽ ഏറേ ചർച്ച ചെയ്യപ്പെട്ടിരുന്നു. കോട്ടയം സ്വദേശിനി മറിയം തോമസാണ് വധു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള വാർത്ത പ്രചരിച്ചതിന് തൊട്ട് പിന്നാലെ വധുവിന്റെ ചിത്രവും വിവാഹം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫോമിന്റെ ചിത്രംവും പുറത്തുവന്നിരുന്നു.
 
തന്റെ അറിവോടെ അല്ല ആ ചിത്രം പ്രചരിക്കുന്നതെന്ന് ചമ്പൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആരോ കാണിച്ച കുസൃതിയാണെന്നും സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതിനോട് താത്പര്യവുമില്ലെന്നും താരം കൂട്ടിച്ചേർത്തു
 
അടുത്ത മാസം ഞാന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സത്യമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്തെങ്കിലും അടുത്ത മാസം ചടങ്ങായി നടത്തുമെന്നും എല്ലാം വഴിയേ അറിയിക്കുമെന്നും താരം അറിയിച്ചു. 2010 ൽ ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത നായകൻ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേയ്ക്ക് എത്തുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article