ഞാൻ ക്രിസ്ത്യൻ എന്റെ ഭാര്യ ഹിന്ദു, വിജ‌യ്ക്കെതിയായ വർഗീയ പരാമർശങ്ങളിൽ മറുപടിയുമായി പിതാവ്

വെള്ളി, 21 ഫെബ്രുവരി 2020 (17:58 IST)
ആദായ നികുതി വകുപ്പ് തമിഴ് സൂപ്പർ താരം വിജയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത് വലിയ വിവാദമയതാണ്. വിജയ്‌യുടെ വീട്ടിൽ റെയിഡ് നടത്തുകയും ചെയ്തു. എന്നൽ തരത്തിൽനിന്നും കണക്കിൽപ്പെടാത്ത പണമോ സ്വത്തുക്കളോ കണ്ടെത്താൻ അധികൃതർക്ക് സാധിച്ചിരുന്നില്ല. ഇതിന് തൊട്ടുപിന്നാലെയാണ്. വിജയും, വിജയ് സേതുപതിയും ഉൾപ്പടെയുള്ള താരങ്ങൾ മതാപരിവർത്തനത്തിന് നേതൃത്വം നൽകുന്നതായി ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ചിലർ രംഗത്തെത്തിയത്
 
താരത്തിനെതിരെയുള്ള ആരോപണങ്ങളിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ആരോപണങ്ങൾ ബാലിശമാണെന്നും, മതവിശ്വസത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന കുടുംബമല്ല തങ്ങളുടേത് എന്നും താരത്തിന്റെ പിതാവ് പറയുന്നു. 'ഞാന്‍ ക്രിസ്ത്യന്‍ മതത്തില്‍ ജനിച്ച ഒരാളാണ്. പക്ഷേ  എന്റെ ഭാര്യ ശോഭ ഹിന്ദുമതവിശ്വാസിയും. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഞങ്ങളുടെ വിവാഹം. ഞാന്‍ ഒരിക്കൽപോലും അവരുടെ മതവിശ്വാസങ്ങളില്‍ ഇടപ്പെട്ടിട്ടില്ല. 
 
ജീവിതത്തില്‍ ഒരുതവണ മാത്രം ഞാന്‍ ജറുസലേമില്‍ പോയിട്ടുണ്ട്, മൂന്നുതവണ തിരുപ്പതിയിലും. തിരുപ്പതിയില്‍ പോയി തലമൊട്ടയടിച്ചിട്ടുണ്ട്. വിജയ് വിവാഹം കഴിച്ചത് ഒരു ഹിന്ദു പെണ്‍കുട്ടിയെയാണ്. ഞങ്ങളുടെ വീട്ടില്‍ ഒരു വലിയ പൂജമുറിയുമുണ്ട്. വിജയ്‌യുടെ വിവാഹം ക്രിസ്ത്യന്‍ മതാചാര പ്രകാരമാണ് നടത്തിയതെന്ന് ആരോപിക്കുന്നവര്‍ അതിന് തെളിവ് കൊണ്ടുവരട്ടെ. തെറ്റാണെന്ന് തെളിഞ്ഞാല്‍ ആരോപണം ഉന്നയിച്ചവര്‍ പരസ്യമായി മാപ്പ് പറയുമോ എന്നും ചന്ദ്രശേഖർ ചോദിക്കുന്നു. ഒരു അഭിമുഖത്തിലാണ് തമിഴ് സിനിമ സംവിധായകൻ കൂടിയായ ചന്ദ്രശേഖർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍