മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സിദ്ദിഖ് വിജയ്യെ നായകനാക്കി രണ്ട് ചിത്രങ്ങൾ തമിഴിൽ ഒരുക്കിയിട്ടുണ്ട്. മലയാള ചിത്രങ്ങളായ ഫ്രണ്ട്‌സ്,ബോഡി ഗാർഡ് എന്നീ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലാണ് സിദ്ദിഖ് വിജയെ നായകനാക്കി സംവിധാനം ചെയ്‌തത്. രണ്ട് ചിത്രങ്ങളും തമിഴ്നാട്ടിൽ വൻ വിജയങ്ങളുമായിരുന്നു.