ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദളപതി ചിത്രമാണ് മാസ്റ്റർ, ലോകെഷ് കനകരാജിന്റെ മൂന്നാമത്തെ ചിത്രം. മാനഗരം, കൈദി എന്നീ സിനിമകളുടെ ഫാൻസ് ആണ് തമിഴ് സിനിമയിലും മലയാളത്തിലുമുള്ളവർ. ലോകേഷിനൊപ്പം ദളപതി കൂടെ ചേരുമ്പോഴുള്ള കിടിലൻ ഐറ്റത്തിനായുള്ള കാത്തിരിപ്പിലാണ് ഫാൻസ്.
അതേസമയം, ഗാനത്തിൽ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ ആരാധകർ നോട്ട് ചെയ്തു കഴിഞ്ഞു. മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നെയ്‌വേലിയിൽ വെച്ച് ആരാധകർ വിജയെ കാണാനെത്തിയിരുന്നു. തന്റെ കാരവന്റെ മുകളിൽ കയറി താരം ഫാൻസിനെ കാണുകയും അവർക്കൊപ്പം ഒരു സെൽഫി എടുക്കുകയും ചെയ്തിരുന്നു. ഈ സംഭവം ഓർമിപ്പിക്കുന്ന ഒരു സെൽഫിയും വീഡിയോയിൽ ഉണ്ട്.
‘ഡോണ്ട് ബീ ദ പേർസൺ സ്പ്രെഡിങ് ഹെയ്ട്രെഡ്’ എന്ന് തുടങ്ങുന്ന വരികൾക്കൊപ്പം കാണിച്ചിരിക്കുന്ന പത്രക്കുറിപ്പിന്റെ കട്ടിങ് പോലെയുള്ള സീനിൽ പ്രമുഖ പാർട്ടിയെ ആണ് അണിയറ പ്രവർത്തകർ ഉദ്ദേശിച്ചിരിക്കുന്നതെന്നും ഫാൻസ് കണ്ടെത്തിയിരിക്കുകയാണ്. ബിജെപിയെ ഉദ്ദേശിച്ചാണ് ഇതെന്നും അതുകൊണ്ടാണ് പത്രക്കട്ടിങ്ങിലെ ആളുകൾക്ക് ഓറഞ്ച് കളർ നൽകിയതെന്നും ആരാധകർ കണ്ടെത്തിയിരിക്കുന്നു. ഒപ്പം, ആ പത്രക്കട്ടിങ്ങിൽ എഴുതിയിരിക്കുന്ന വാർത്തയും രസകരമാണ്. അത് വാർത്തയല്ല, മറിച്ച് ഈ പാട്ടിന്റെ തന്നെ വരികൾ ആണ്. ഗാനം മുഴുവൻ പത്രക്കട്ടിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
‘പ്രോബ്ലംസ് വിൽ കം ആൻഡ് ഗോ’ എന്ന വരികൾക്കൊപ്പം വീഡിയോയിൽ കൊറോണ, വയലൻസ്, തൊഴിലില്ലായ്മ, വിലക്കയറ്റം, ദാരിദ്യം, അസമത്വം, അഴിമതി എന്നിവയും എഴുതിയത് കാണാം. സമകാലീനമായ സംഭവങ്ങൾ തന്നെയാകും ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ടാവുക എന്നത് വ്യക്തം.