Bigg Boss Malayalam Season 5: സെറീനയ്ക്കും നാദിറയ്ക്കും സാഗറിനെ ഇഷ്ടം, ജുനൈസിന് സെറീനയോട് പ്രണയം; കണ്‍ഫ്യൂഷനടിച്ച് ബിഗ് ബോസ് ആരാധകര്‍ !

Webdunia
ശനി, 13 മെയ് 2023 (14:07 IST)
Bigg Boss Malayalam Season 5: മുന്‍ സീസണുകളിലെ പോലെ ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിലും ലൗ ട്രാക്ക്. മത്സരാര്‍ഥികള്‍ക്കിടയില്‍ പ്രണയം പൂവിട്ടത് ഷോ കൂടുതല്‍ രസകരമാക്കുന്നു. ഇത്തവണയും ത്രികോണ പ്രണയമാണ് ബിഗ് ബോസ് വീടിനുള്ളില്‍ നടക്കുന്നത്.
 
സാഗറും സെറീനയും തമ്മിലുള്ള അടുപ്പം നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇരുവരും എപ്പോഴും ഒരുമിച്ചാണ്. ഇരുവര്‍ക്കും പരസ്പരം ഇഷ്ടമാണെന്നാണ് പ്രേക്ഷകരും പറയുന്നത്. സാഗറിനെ വളരെ അടുത്ത ഒരാളായാണ് താന്‍ കാണുന്നതെന്ന് സെറീന ഇടയ്ക്കിടെ പറയുന്നുണ്ട്. സെറീന-സാഗര്‍ പ്രണയത്തിനിടയിലേക്കാണ് ജുനൈസ് കയറി വരുന്നത്.
 
തനിക്ക് സെറീനയോട് ഇഷ്ടം ഉണ്ടെന്നാണ് ജുനൈസ് പറയുന്നത്. ഈയടുത്താണ് തനിക്ക് സെറീനയോടുള്ള താല്‍പര്യം ജുനൈസ് പരസ്യമാക്കാന്‍ തുടങ്ങിയത്. എന്നാല്‍ ജുനൈസിനെ ഒരു ബ്രദറിനെ പോലെ മാത്രമാണ് കാണുന്നതെന്ന് സെറീന പറയുന്നു. മാത്രമല്ല നാദിറയ്ക്ക് സാഗറിനോട് ഇഷ്ടമുണ്ട്. ഇതും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article