ഒന്നല്ല രണ്ട് സിനിമകള്‍ ഒ.ടി.ടിയില്‍ എത്തി, സന്തോഷം പങ്കുവെച്ച് നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 ജൂണ്‍ 2022 (15:31 IST)
മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് കഠിന പരിശ്രമത്തിലൂടെ എത്തിയ നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായാണ് തുടക്കം. പിന്നീട് കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെ പ്രശാന്ത് സിനിമയിലെത്തി. ഇപ്പോഴിതാ തന്റെ രണ്ട് സിനിമകള്‍ ഒ.ടി.ടിയെത്തിയ സന്തോഷത്തിലാണ് നടന്‍.
 
'സിബിഐ 5 ദ ബ്രെയ്ന്‍' നെറ്റ്ഫ്‌ലിക്‌സിലും 21 ഗ്രാംസ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും സ്ട്രീമിങ് തുടരുകയാണെന്ന് പ്രശാന്ത് അലക്‌സാണ്ടര്‍. തന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ട് അയച്ച എല്ലാ മെസ്സേജുകളും നന്ദി പറയുന്നുവെന്നും നടന്‍ കുറിച്ചു.
 
അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന 'തേര്' ആണ് നടന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article