ഇനി അമ്മയാകാന്‍ പറ്റില്ല, രണ്ടാമത്തെ കുഞ്ഞിനായി 7 വര്‍ഷം ശ്രമിച്ചു, അഞ്ചാം മാസത്തില്‍ കുഞ്ഞിനെ നഷ്ടപ്പെട്ടു, വേദന പങ്കുവെച്ച് നടി റാണി മുഖര്‍ജി

കെ ആര്‍ അനൂപ്
ശനി, 23 മാര്‍ച്ച് 2024 (13:06 IST)
Rani Mukherjee
മൂത്ത മകള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ജീവിതത്തില്‍ ഒപ്പമുണ്ടാകാന്‍ ഒരു കൂടപ്പിറപ്പിനെ കൊടുക്കാന്‍ തനിക്ക് ഇനി ആവില്ലെന്ന് നടി റാണി മുഖര്‍ജി. ഈ യാഥാര്‍ത്ഥ്യം തന്നെ വേദനിപ്പിക്കുന്നുവെന്ന് 46 വയസ്സുള്ള നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
ഇപ്പോള്‍ എന്റെ മകള്‍ക്ക് എട്ടു വയസ്സായി. രണ്ടാമത്തെ കുഞ്ഞിന് വേണ്ടി ഏഴ് വര്‍ഷത്തോളം ശ്രമിച്ചു. അവള്‍ക്ക് ഒന്നര വയസ്സുള്ളപ്പോള്‍ മുതല്‍ രണ്ടാമത്തെ കുഞ്ഞിനായി ശ്രമം നടത്തി. ഒടുവില്‍ ഗര്‍ഭിണിയായെങ്കിലും ആ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നും റാണി മുഖര്‍ജി പറഞ്ഞു.
 
ഇപ്പോള്‍ തനിക്ക് 46 വയസ്സ് ആകാന്‍ പോകുകയാണെന്നും ഒരു കുഞ്ഞുണ്ടാക്കാന്‍ അനുയോജ്യമായ പ്രായമല്ല ഇതൊന്നും എന്റെ മകള്‍ക്ക് ഒരു കൂടപ്പിറപ്പിനെ കൊടുക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുമ്പോള്‍ വലിയ വേദനയുണ്ടെന്നും നടി പറയുന്നു.
 
'നമുക്ക് എന്തെല്ലാം ലഭിച്ചുവെന്നതില്‍ എപ്പോഴും നാം നന്ദിയുള്ളവരായിരിക്കണം എന്നെനിക്കറിയാം. 'അദിര' എന്റെ മിറാക്കിള്‍ ചൈല്‍ഡാണ്. എനിക്കായി അവളുണ്ടെന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. അവള്‍ മാത്രം മതി എന്ന് മനസിനെ പറഞ്ഞുപഠിപ്പിക്കാന്‍ ശ്രമിക്കുകയാണ്.''- റാണി മുഖര്‍ജി പറഞ്ഞു.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article