തിയറ്ററില്‍ എത്തും മുമ്പേ 2.5 കോടി,പ്രീ-സെയില്‍സ് ബിസിനസ്സില്‍ തരംഗം സൃഷ്ടിച്ച് 'ഭ്രമയുഗം'

കെ ആര്‍ അനൂപ്
വ്യാഴം, 15 ഫെബ്രുവരി 2024 (16:29 IST)
മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍ ഡ്രാമയായ 'ഭ്രമയുഗം' തിയറ്ററുകളില്‍ എത്തി.പ്രീ-സെയില്‍സ് വിപണിയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. 
 
കേരളത്തില്‍ നിന്ന് മാത്രം പ്രീ-സെയിസിലൂടെ 1.25 കോടി രൂപ നേടി.കര്‍ണാടകയില്‍ നിന്ന് 15 ലക്ഷം രൂപയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 15 ലക്ഷം രൂപയും കൂടി ചേര്‍ത്ത് ലോകമെമ്പാടുമുള്ള പ്രീ-സെയില്‍സില്‍ ചിത്രം 2.5 കോടി രൂപ നേടിയിട്ടുണ്ട്.
 
എന്തായാലും ആദ്യം പുറത്തുവരുന്ന റിവ്യൂ പോസിറ്റീവ് ആയാണ്. പ്രതീക്ഷകള്‍ വെറുതെ ആയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
 
ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന വേറിട്ട കഥാപാത്രത്തിന്റെ നിഗൂഢതകളാണ് മുഖ്യ ആകര്‍ഷണം എന്നാണ് ആരാധകര്‍ പറയുന്നത്. ഒരു ചിരി കൊണ്ടുപോലും കൊടുമണ്‍ പോറ്റി എന്നാല്‍ മമ്മൂട്ടി കഥാപാത്രത്തിന് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ആയി. മമ്മൂട്ടിയുടെ പ്രകടനം കൊണ്ട് തന്നെ ഭ്രമയുഗം കത്തികയറും. രാഹുല്‍ സദാശിവന്റെ മികച്ച മേക്കിംഗും ഒപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള കഥ പറച്ചലും സിനിമയ്ക്ക് ഗുണം ചെയ്തു.അര്‍ജുന്‍ അശോകന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.
 
സംഭാഷണം ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ഥ് ഭരതനുമൊപ്പം ചിത്രത്തില്‍ അമാല്‍ഡ ലിസും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
 
  
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article