രണ്ടോ അതില്‍ കൂടുതല്‍ പേരോ പുറത്താകാന്‍ സാധ്യത, ഇനി അഞ്ചു ദിവസങ്ങള്‍ കൂടി ഗ്രാന്‍ഡ് ഫിനാലെയ്ക്ക്

കെ ആര്‍ അനൂപ്
ശനി, 24 ജൂണ്‍ 2023 (10:26 IST)
9 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് വീട്ടില്‍ ഇനിയുള്ളത്. 9 ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ആരൊക്കെ ടോപ് ഫൈവില്‍ ആരൊക്കെ എത്തുമെന്ന് അറിയുവാന്‍ പ്രേക്ഷകരും കാത്തിരിക്കുന്നു.അഖില്‍ മാരാര്‍, ഷിജു, ജുനൈസ്,ശോഭ, സെറീന, റെനീഷ, മിഥുന്‍, റിനോഷ്, നാദിറ എന്നീ മത്സരാര്‍ത്ഥികളില്‍ റിനോഷ് തിരികെ വരുമോ എന്നത് കാര്യത്തിലും വ്യക്തതയില്ല.
ടോപ് ഫൈവില്‍ ആദ്യ സ്ഥാനം ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ സ്വന്തമാക്കിയിരുന്നു. ഇനി ബാക്കിയുള്ള നാല് സീറ്റുകളിലേക്കാണ് മത്സരം. ഇപ്പോഴിതാ കൗണ്ട് ഡൗണ്‍ വീഡിയോ ബിഗ് ബോസ് പുറത്തുവിട്ടു.ഇന്നും നാളെയുമായി അറിയാം ബിബി വീടിന്റെ പടിയിറങ്ങുന്നത് ആരൊക്കെ ആണെന്ന വിവരം. രണ്ടോ അതില്‍ കൂടുതല്‍ പേരോ പുറത്താകാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article