Bigg Boss Season 5 ശോഭ ടീമാണ് കളി ജയിക്കേണ്ടത്, ബിഗ് ബോസ് വീട്ടില്‍ പിന്നെ നടന്നത്

കെ ആര്‍ അനൂപ്
ശനി, 29 ഏപ്രില്‍ 2023 (09:05 IST)
ബിഗ് ബോസ് മത്സരം ഒന്നുകൂടി കളറാക്കാന്‍ മാരത്തോണ്‍ ഡെയ്‌ലി ടാസ്‌കായി കബഡി കളി നല്‍കിയത്. തര്‍ക്കങ്ങളും വാക്കേറ്റങ്ങളും ആക്ഷനും ഒക്കെ നിറഞ്ഞതായിരുന്നു മത്സരം.
 
ചുവന്ന നിറത്തിലുള്ള പെയിന്റ് കയ്യില്‍ മുക്കി എതിര്‍ പക്ഷത്തെ ആളുകളെ പുറത്താക്കുകയും ആണ് വേണ്ടത്. ശ്രുതിയും മനീഷയും ആണ് റഫറികള്‍.റെനീഷ, വിഷ്ണു, നാദിറ, ഷിജു, ഒമര്‍, ജുനൈസ്, ദേവു എന്നിവരുമായി മത്സരിക്കാന്‍ അഖില്‍, മിഥുന്‍, സാഗര്‍, സെറീന, അഞ്ജൂസ്, ശോഭ, റിനോഷ് തുടങ്ങിയ മത്സരാര്‍ത്ഥികള്‍ ആയിരുന്നു.
സമാധാനത്തോടെയായിരുന്നു കളി ആദ്യഘട്ടം പുരോഗമിച്ചത്.റെനീഷയുടെ ടീമില്‍ റെനീഷ മാത്രമായി അവശേഷിക്കുന്ന ഘട്ടം എത്തി.സാഗറും, സെറീനയും, ശോഭയും ആയിരുന്നു മറുഭാഗത്ത് ഉണ്ടായിരുന്നത്.റെനീഷ റെയിഡിന് എതിര്‍ഭാഗത്ത് പോയപ്പോള്‍ മൂവരും ചേര്‍ന്ന് റെനീഷയെ പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ടൈം ഔട്ട് വിളിച്ചു.
 
 ശോഭ ടീം കളി ജയിക്കേണ്ടത് ആയിരുന്നു. എന്നാല്‍ തനിക്ക് ആവശ്യമായ സമയം തന്നില്ലെന്ന് ആരോപിച്ച് റെനീഷ എത്തിയത്.നാദിറയും വഴക്കില്‍ ചേര്‍ന്നു. പിന്നെ ശ്രുതിയുമായി വലിയ വഴക്കുണ്ടാക്കുകയും ചെയ്തു. ഇരു ടീമുകളും തര്‍ക്കത്തില്‍ ആയി. ഒടുവില്‍ കളി അസാധുവായി എന്ന് റഫറിമാര്‍ പ്രഖ്യാപിച്ചു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article