'ഭോലാ' ഒടിടിയില്‍ എത്തി,അജയ് ദേവ്ഗണിന്റെ പുതിയ സിനിമ

കെ ആര്‍ അനൂപ്
വ്യാഴം, 25 മെയ് 2023 (11:16 IST)
അജയ് ദേവ്ഗണ്‍ നായകനായെത്തി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് 'ഭോലാ'.'കൈതി'ഹിന്ദി റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നതും അജയ് തന്നെയാണ്. ഇപ്പോഴിതാ 'ഭോലാ' ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.
 
ആമസോണ്‍ പ്രൈം വീഡിയോയില്‍ സിനിമ കാണാം.
 
അജയ് ദേവ്ഗണ്‍ സിനിമകള്‍ക്കായി ബോളിവുഡ് സിനിമ പ്രേമികള്‍ കാത്തിരിക്കാറുണ്ട്. വിജയങ്ങളുടെ പാതയില്‍ തുടരാനുള്ള ശ്രമം നടന്റെ ഭാഗത്തുനിന്നും ഉണ്ടാകും. 'ഭോലാ'ക്ക് ശേഷം അജയ് ദേവ്ഗണ്‍ നായകനായ എത്തുന്നത് സൂപ്പര്‍ നാച്ച്വറല്‍ ത്രില്ലര്‍ ചിത്രത്തില്‍.
 
വികാസ് ബഹ്ല്‍ സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുകയാണ്. അടുത്തമാസം ചിത്രീകരണം ആരംഭിക്കും.അജയ് ദേവ്ഗണ്‍ ഫിലിം, പനോരമ സ്റ്റുഡിയോസ് തുടങ്ങിയ ബാനറുകളിലാണ് നിര്‍മ്മാണം.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article