മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസ് എപ്പോള്‍ ? പുതിയ വിവരങ്ങള്‍ പുറത്ത്

കെ ആര്‍ അനൂപ്
തിങ്കള്‍, 7 ഫെബ്രുവരി 2022 (13:00 IST)
മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇനി അധികം നാള്‍ സിനിമ തിയറ്ററില്‍ കാണാനായി കാത്തിരിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലീസിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്.
 
അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന 'ഭീഷ്മ പര്‍വ്വം' ഈ മാസത്തില്‍ തന്നെ റിലീസ് ഉണ്ടാകും എന്നും പറയപ്പെടുന്നു. ഫെബ്രുവരി അവസാനത്തോടെയോ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യമോ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
ബിഗ് ബി പുറത്തിറങ്ങി 14 വര്‍ഷത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റ് വൈകാതെ വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article