ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രം,നസ്ലിനും മമിത ബൈജുവും പ്രധാന വേഷങ്ങളില്‍

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജൂലൈ 2023 (17:56 IST)
ഭാവന സ്റ്റുഡിയോസിന്റെ അഞ്ചാമത്തെ ചിത്രം പ്രഖ്യാപിച്ചു.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്ലിനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം ജൂലൈയില്‍ തന്നെ ആരംഭിക്കും.
 
'ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഞാനും ശ്യാമും ഫഹദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അഞ്ചാമത് ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ , സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്നു . നസ്ലിനും മമിതാ ബൈജുവും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കുന്നതാണ് . ഇതുവരെ നിങ്ങള്‍ തന്ന സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു . നന്ദി'-ദിലീഷ് പോത്തന്‍ കുറിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍