രാജേസനന്റെ പെണ്‍ വേഷത്തിന് പിന്നില്‍, വീഡിയോ കണ്ടില്ലേ ?

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജൂലൈ 2023 (13:00 IST)
'ഞാനും പിന്നൊരു ഞാനും' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഷോ സ്ത്രീ വേഷത്തില്‍ കാണാനെത്തിയ രാജേസനന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.മേക്കോവര്‍ ലുക്ക് ആരാധകരെ ഞെട്ടിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @sunsets_and_streets

മേക്കോവര്‍ ലുക്കിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.ഷര്‍ട്ടും പാന്റസും ധരിച്ചെത്തിയ രാജസേനനില്‍ നിന്ന് സാരി അണിഞ്ഞെത്തിയ സ്ത്രീയുള്ള മാറ്റത്തിന് പിന്നിലെ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @sunsets_and_streets

ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാണം.തുളസീധര കൈമള്‍ എന്ന കഥാപാത്രത്തെയാണ് രാജസേനന്‍ അവതരിപ്പിക്കുന്നത്.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായായി ഇന്ദ്രന്‍സും കൈമളിന്റെ സുഹൃത്തായ രഘു എന്ന കഥാപാത്രത്തെ സുധീര്‍ കരമനയും അവതരിപ്പിക്കുന്നു.അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും സിനിമയിലുണ്ട്.സംഗീതസംവിധാനം എം ജയചന്ദ്രന്‍ . ഗാനരചന ഹരിനാരായണന്‍. രണ്ട് ഗാനങ്ങള്‍ സിനിമയിലുണ്ട്.
 
  
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍