ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രവുമായി രാജസേനന്‍,'ഞാനും പിന്നൊരു ഞാനും'അപ്‌ഡേറ്റ് കൈമാറാന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും

കെ ആര്‍ അനൂപ്

വെള്ളി, 2 ജൂണ്‍ 2023 (18:18 IST)
സംവിധായകന്‍ രാജസേനന്‍ അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തുകയാണ്. ഞാനും പിന്നൊരു ഞാനും എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. സംവിധാനവും രചനയും നിര്‍വഹിക്കുന്നതിന് പുറമേ അദ്ദേഹം തന്നെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. റിലീസിന് ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റര്‍ നാളെ പൃഥ്വിരാജും ഇന്ദ്രജിത്തും ചേര്‍ന്ന് റിലീസ് ചെയ്യും.
  
ഇന്ദ്രന്‍സ്, സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.ക്ലാപ്പിന്‍ മൂവി മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിര്‍മ്മാണം.തുളസീധര കൈമള്‍ എന്ന കഥാപാത്രത്തെയാണ് രാജസേനന്‍ അവതരിപ്പിക്കുന്നത്.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായായി ഇന്ദ്രന്‍സും കൈമളിന്റെ സുഹൃത്തായ രഘു എന്ന കഥാപാത്രത്തെ സുധീര്‍ കരമനയും അവതരിപ്പിക്കുന്നു.അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവും സിനിമയിലുണ്ട്.സംഗീതസംവിധാനം എം ജയചന്ദ്രന്‍ . ഗാനരചന ഹരിനാരായണന്‍. രണ്ട് ഗാനങ്ങള്‍ സിനിമയിലുണ്ട്.
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍