ജപ്തി ഭീഷണിയില്‍ വിഷമിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ് വിളിച്ച് ജോയ് മാത്യു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (08:39 IST)
ജപ്തി ഭീഷണിയില്‍ വിഷമിച്ച് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ് വിളിച്ച് ജോയ് മാത്യു. ജോയ് മാത്യു ഫേസ്ബുക്കില്‍ ആണ് ഇക്കാര്യം കുറിച്ചത്. കേരളത്തില്‍ വിദ്യാര്‍ത്ഥിനിയും പിതാവും അപമാനിക്കപ്പെടുകയും മറ്റൊരു വിദ്യാര്‍ഥിനി ജപ്തി ഭീഷണിയില്‍ മനംനൊന്ത് ജീവിതം അവസാനിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പ്രതികരിക്കാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്കെതിരെയാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. 'ഒരു വിദ്യാര്‍ത്ഥിയെയും പിതാവിനെയും തല്ലി ചതച്ചിട്ട് കയ്യും കെട്ടിയിരിക്കുന്ന വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്.... വീട് ജപ്തി ഭീഷണിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിട്ടും പ്രതികരിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് സിന്ദാബാദ്...' എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍