പത്തനംതിട്ടയില്‍ 9 വയസ്സുകാരന് വളര്‍ത്തുനായയുടെ കടിയേറ്റു. ആറന്മുള സ്വദേശി സുനില്‍കുമാറിന്റെ മകന്‍ അഭിജിത്തിനാണ് വളര്‍ത്തുനായയുടെ കടിയേറ്റത്. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. കുട്ടിയുടെ തലയിലും കാലിലും നായ കടിച്ചിട്ടുണ്ട്.