ഭാവന തിരിച്ചു വരുന്നു എന്നത് ഒരു ചെറിയ സന്തോഷമല്ല,പുഴുവില്‍ ഒന്നിച്ചു നിന്നവര്‍ വീണ്ടും ചേര്‍ന്ന് ഗംഭീര തുടക്കമാകട്ടെ, സംവിധായക രത്തീന

കെ ആര്‍ അനൂപ്
വ്യാഴം, 23 ജൂണ്‍ 2022 (10:06 IST)
രത്തീനയുടെ ആദ്യ സംവിധാന സംരംഭം പുഴുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം സോണി ലിവിലൂടെയാണ് റിലീസിനെത്തിയത്.പുഴുവില്‍ ഒന്നിച്ചു നിന്നവര്‍ വീണ്ടും ചേര്‍ന്ന് ഒരുക്കുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമ ചിത്രീകരണം ആരംഭിച്ച സന്തോഷത്തിലാണ് സംവിധായക.ആദില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണിത്.
 
രത്തീനയുടെ വാക്കുകള്‍ 
 
'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' പ്രേമം പ്രേമത്തോട് പ്രേമം ! റെനീഷിനെ കാണുമ്പോഴെക്കെയും കേള്‍ക്കുന്ന വിശേഷമായിരുന്നു 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമ . 
 
ആദില്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നതിന്റെ ഒരോ വിശേഷങ്ങളും റെനീഷ് അറിയിക്കുന്നുണ്ടായിരുന്നു . പുഴു പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കിടയില്‍ പറഞ്ഞു , നിങ്ങള്‍ക്കു സന്തോഷം തരുന്ന ഒരു surprise ഉണ്ടെന്ന് . 
 
ഭാവന തിരിച്ചു വരുന്നു എന്നത് ഒരു ചെറിയ സന്തോഷമല്ല ! ഭാവനക്കൊപ്പം 
എന്റെ പ്രിയ സുഹൃത്ത് ഷറഫുദ്ധീന്‍ നായകനായുണ്ട് . 
പിന്നീട് റെനീഷിനോപ്പം രാജേഷ് പ്രൊഡ്യൂസര്‍ ആയി ചേര്‍ന്നതോടെ 
 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'  ലണ്ടന്‍ ടാകീസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ സിനിമയായി ! പുഴുവില്‍ ഒന്നിച്ചു നിന്നവര്‍ വീണ്ടും ചേര്‍ന്ന്  ഗംഭീര തുടക്കമാകട്ടെ , ഗംഭീര സിനിമയാകട്ടെയെന്ന പ്രാര്‍ത്ഥനയോടെ ...  
shoot in progress .. 

അനുബന്ധ വാര്‍ത്തകള്‍

Next Article