മമ്മൂട്ടിയുടെ കൂടെയുള്ള ആദ്യസിനിമ,റോഷാക്ക് എങ്ങനെയുള്ള സിനിമ ? നടന്‍ ഷറഫുദ്ദീന്‍ പറയുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 22 ജൂണ്‍ 2022 (11:54 IST)
മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്ക്. കേരളത്തിലെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ടീം ദുബായിലേക്ക് തിരിച്ചു.നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ച് നടന്‍ ഷറഫുദീന്‍ പറയുന്നു.
 
മമ്മൂട്ടിയുടെ കൂടെയുള്ള ഷറഫുദീന്റെ ആദ്യചിത്രമാണ് റോഷാക്ക്.
 
റോഷാക്ക് ഒരു വേറെ തരത്തിലുള്ള സിനിമയാണ് എന്നും മമ്മുക്കയോടൊപ്പമുള്ള തന്റെ ആദ്യ ചിത്രമെന്ന നിലയിലും റോഷാക്ക് താന്‍ ഏറെ ഇഷ്ടപ്പെട്ട് ചെയ്ത ഒന്നാണെന്നും നടന്‍ പറയുന്നു.
 
കെട്ട്യോളാണെന്റെ മാലാഖ തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ ആയിരുന്നുവെന്നും അതുകൊണ്ട് നിസാം ബഷീറിനൊപ്പം ജോലി ചെയ്യാനും ആഗ്രഹമുണ്ടായിരുന്നെന്നും ഷറഫുദീന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍