ഇത് വേറൊരു വെടിക്കെട്ട്; ഭീഷ്മ പര്‍വ്വത്തെ കുറിച്ച് മമ്മൂട്ടി, ആരാധകരെ ത്രില്ലടിപ്പിച്ച് മെഗാസ്റ്റാറിന്റെ വാക്കുകള്‍

Webdunia
തിങ്കള്‍, 28 ഫെബ്രുവരി 2022 (17:12 IST)
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭീഷ്മ പര്‍വ്വം. മാര്‍ച്ച് മൂന്നിനാണ് സിനിമ റിലീസ് ചെയ്യുക. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ഭീഷ്മ പര്‍വ്വം മാസ് ആന്റ് സ്റ്റൈലിഷ് ചിത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുന്‍പ് വരുന്നതിനാല്‍ ഭീഷ്മ പര്‍വ്വം ബിലാലിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ടാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതിനുള്ള മറുപടി മമ്മൂട്ടി തന്നെ നല്‍കുകയാണ്. ഭീഷ്മ പര്‍വ്വം ബിലാലിന് മുന്‍പുള്ള സാംപിള്‍ വെടിക്കെട്ടല്ല എന്നാണ് മമ്മൂട്ടി പറയുന്നത്. മറിച്ച് ഭീഷ്മ വേറൊരു വെടിക്കെട്ടാണെന്ന് മമ്മൂട്ടി ആവേശത്തോടെ പറയുന്നു. 
 
'ഇത് വേറെ തരം വെടിക്കെട്ടാണ്. ബിലാലുമായി കഥയിലോ മേക്കിങ്ങിലോ യാതൊരു സാമ്യതയുമില്ല. വേണമെങ്കില്‍ ഈ രണ്ടു സിനിമകളുടെയും കഥാപശ്ചാത്തലം മട്ടാഞ്ചേരി ആണെന്ന് പറയാം. അതിനപ്പുറം കഥയുമായോ കഥാ സന്ദര്‍ഭങ്ങളുമായോ യാതൊരു ബന്ധവുമില്ല. ബിലാല്‍ വന്നാല്‍ അത് തീര്‍ത്തും വ്യത്യസ്തമായിരിക്കും,' മമ്മൂട്ടി പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article