'ബാന്ദ്ര' അപ്‌ഡേറ്റ് എത്തി, ദിലീപ് ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 26 ഒക്‌ടോബര്‍ 2023 (12:52 IST)
ദിലീപിന്റെ ആക്ഷന്‍-പാക്ക്ഡ് എന്റര്‍ടെയ്നറായ 'ബാന്ദ്ര' നവംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ അറിയിച്ചതാണ്. എന്നാല്‍ റിലീസ് തീയതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നാളെ രാവിലെ 10 മണിക്ക് റിലീസ് ഡേറ്റ് പ്രഖ്യാപിക്കുമെന്ന് ദിലീപ് അറിയിച്ചു. തമന്നയാണ് നായിക.
പാന്‍ ഇന്ത്യന്‍ താരനിര അണിനിരയ്ക്കുന്നുണ്ട്.തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും സിനിമയിലുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു.തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്.
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article