സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള ഗായികയാണ് അഭയ ഹിരണ്‍മയി. താരം പങ്കുവെയ്ക്കുന്ന ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുണ്ട്. ഒപ്പം താരത്തിന്റെ വ്യക്തിജീവിതവും ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ പേരില്‍ അഭയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ ഇപ്പോഴും മോശം കമന്റുകള്‍ വരാറുണ്ട്. അങ്ങനെയൊരു സദാചാരവാദിയുടെ കമന്റിന് കണക്കിനു മറുപടി കൊടുത്തിരിക്കുകയാണ് അഭയ ഇപ്പോള്‍.
'ഗോപി സുന്ദറിന്റെ കറിവേപ്പില' എന്നാണ് ഒരാള്‍ അഭയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ കമന്റ് ചെയ്തത്. ഉടന്‍ തന്നെ താരം അതിനു മറുപടി കൊടുത്തു. ' ഞാന്‍ കറിവേപ്പിലയാണോ ചൊറിയണമാണോ എന്ന് നീ വന്നു മുന്നില്‍ നില്‍ക്ക് അപ്പോള്‍ മനസിലാകും. നിന്റെ ഉമ്മയോട് ഞാന്‍ ബോധിപ്പിക്കാം. അവര് വളര്‍ത്തിയപ്പോള്‍ പിഴച്ചു പോയ തെറ്റാണ് എന്ന് അവരെ ഒന്ന് ഓര്‍മിപ്പിക്കണമല്ലോ..' എന്നാണ് അഭയ നല്‍കിയിരിക്കുന്ന മറുപടി.