താര ജാനകിയായി മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ തമന്ന, ദിലീപിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്

ബുധന്‍, 8 നവം‌ബര്‍ 2023 (10:57 IST)
ദിലീപിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയില്‍ വന്‍ താരനിര അണിനിരക്കുന്നു. ഇപ്പോഴിതാ തമന്നയുടെയും ദിലീപിന്റെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍.അലന്‍ അലക്‌സാണ്ടര്‍ ഡൊമിനിക് എന്ന കഥാപാത്രത്തെ ദിലീപ് അവതരിപ്പിക്കുമ്പോള്‍ താര ജാനകി ആയി മലയാളത്തിലെ അരങ്ങേറ്റം ഗംഭീരമാകും എന്ന പ്രതീക്ഷയിലാണ് തമന്ന.
മാസ്സ് ആക്ഷന്‍ രംഗങ്ങളില്‍ ദിലീപ് പ്രത്യക്ഷപ്പെടുന്നു എന്നതാണ് പ്രത്യേകത.ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.തമിഴ് നടന്‍ ശരത് കുമാറും ബോളിവുഡ് നടന്‍ ദിനോ മോറിയയും മലയാളത്തില്‍ നിന്ന് സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു.
 
 
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍