വാചകമടിച്ച് കുടുങ്ങി; രാഖി സാവന്തിനെ അറസ്‌റ്റ് ചെയ്‌തേക്കും - പൊലീസ് മുംബൈയിലെത്തും!

Webdunia
തിങ്കള്‍, 3 ഏപ്രില്‍ 2017 (16:57 IST)
ബോളിവുഡ് താരം രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട്. വാത്മീകി മഹര്‍ഷിക്കെതിരെ ആക്ഷേപകരമായി സംസാരിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ് വാറണ്ട്.

ലുധിയാന കോടതിയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട്.   

കഴിഞ്ഞ വര്‍ഷം സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

വാറണ്ടുമായി ലുധിയാന പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ മുംബൈയിലേക്ക് തിരിച്ചു. ഏപ്രില്‍ 10ന് കേസ് വീണ്ടും പരിഗണിക്കും. വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ നേരത്തെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
Next Article