ഭാര്യക്ക് വേണ്ടി ഫോട്ടോഗ്രാഫറായി അര്‍ജുന്‍ അശോകന്‍, നടന്‍ പകര്‍ത്തിയ ചിത്രങ്ങള്‍, താരത്തിന്റെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്
വ്യാഴം, 30 ജൂണ്‍ 2022 (08:59 IST)
അര്‍ജുന്‍ അശോകന്‍ കടുവ റിലീസിനായി കാത്തിരിക്കുകയാണ്. റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രത്തില്‍ ആസിഫ് അലിയ്ക്ക് ഒപ്പം നടനും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 
 
നടന്‍ അര്‍ജുന്‍ അശോകന്റെ ഭാര്യയാണ് 
നിഖിത.എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിതയെ എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അര്‍ജുന്‍ വിവാഹം ചെയ്തത്. ഭാര്യയെ മോഡല്‍ ആക്കി ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് അര്‍ജുന്‍. ചിത്രങ്ങള്‍ പകര്‍ത്തിയതും നടന്‍ തന്നെയാണ്. 
 
രണ്ടാളുടെയും വിവാഹജീവിതം മൂന്നാം വാര്‍ഷികത്തില്‍ കടക്കുകയാണ്.ഇരുവരുടെയും ഇപ്പോഴത്തെ സന്തോഷമാണ് അന്‍വി. 
 
മരയ്ക്കാറിന് ശേഷം പ്രിയദര്‍ശന്‍(priyadarshan) സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലും അര്‍ജുന്‍ അശോകന്‍ പ്രധാന വേഷത്തില്‍ എത്തുന്നു.ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article