മോഹന്‍ലാലിനേക്കാള്‍ മൂത്തത്, മമ്മൂട്ടിയേക്കാള്‍ താഴെ; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജഗദീഷിന്റെ പ്രായം അറിയുമോ?

ഞായര്‍, 12 ജൂണ്‍ 2022 (12:23 IST)
മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടനാണ് ജഗദീഷ്. ഹാസ്യതാരമായും നായകനായും വില്ലനായും മികച്ച കഥാപാത്രങ്ങളെ ജഗദീഷ് അവതരിപ്പിച്ചിട്ടുണ്ട്. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. ഇന്നും നാല്‍പ്പതുകാരന്റെ ചുറുചുറുക്കോടെ ഓടിനടക്കുന്ന ജഗദീഷിന് പ്രായം എത്രയായെന്ന് അറിയാമോ? 
 
സൂപ്പര്‍താരം മോഹന്‍ലാലിനേക്കാള്‍ പ്രായമുണ്ട് ജഗദീഷിന്. 1955 ജൂണ്‍ 12 നാണ് ജഗദീഷിന്റെ ജനനം. അതായത് തന്റെ 67-ാം ജന്മദിനമാണ് ജഗദീഷ് ഇന്ന് ആഘോഷിക്കുന്നത്. മോഹന്‍ലാലിനേക്കാള്‍ അഞ്ച് വയസ് കൂടുതലാണ് ജഗദീഷിന്. മമ്മൂട്ടിയേക്കാള്‍ നാല് വയസ്സ് കുറവും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍