നായികയുടെ ജന്മദിനം, പവിത്രയുടെ മലയാള അരങ്ങേറ്റം ചിത്രം, സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ഷൈയ്ന്‍ നിഗം
ടിവി റിയാലിറ്റി ഷോകളിലൂടെയാണ് പവിത്ര ലക്ഷ്മി ശ്രദ്ധനേടിയത്. പിന്നീട് 'നായി ശേഖര്‍ റിട്ടേണ്‍സ്' എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തി.ഇപ്പോഴിതാ നടി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം'ത്തില്‍ നായികയാണ് നടി. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നായകനായ ഷൈയ്ന്‍ നിഗം.