ആറാട്ട് ഒ.ടി.ടി. റിലീസ് എപ്പോള്‍? ഏത് പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും?

Webdunia
ശനി, 19 ഫെബ്രുവരി 2022 (12:18 IST)
മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഒരു മാസത്തിനു ശേഷം ഒ.ടി.ടി. പ്ലാറ്റ്ഫോമിലും എത്തും. തിയറ്ററുകളില്‍ ചിത്രം ഇന്നലെയാണ് റിലീസ് ചെയ്തത്. തിയറ്ററുകളിലെത്തി ഒരു മാസം പിന്നിട്ട ശേഷം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാമെന്ന ധാരണയില്‍ ആറാട്ട് നിര്‍മാതാവ് ആമസോണ്‍ പ്രൈമുമായി കരാറില്‍ ഒപ്പിട്ടതായി വിവരമുണ്ട്. ഇപ്പോള്‍ ലഭിക്കുന്ന വിവരമനുസരിച്ച് മാര്‍ച്ച് 25 നാണ് ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുക. ആറാട്ടിന്റെ ഒ.ടി.ടി. അവകാശം എത്ര കോടി രൂപയ്ക്കാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article