മമ്തയും ധ്രുവനും തിരക്കിലാണ്, 'ജനഗണമന' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 18 ഏപ്രില്‍ 2022 (12:38 IST)
ജനഗണമന പ്രമോഷന്‍ തിരക്കുകളിലാണ് നടന്‍ ധ്രുവന്‍. ഏപ്രില്‍ 28ന് പ്രദര്‍ശനത്തിനൊരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ ഈയടുത്ത് 10 മില്യണ്‍ കാഴ്ചക്കാര്‍ പിന്നിട്ടിരുന്നു. ധ്രുവനൊപ്പം ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മമ്ത മോഹന്‍ദാസും ഉണ്ടായിരുന്നു.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ നേരത്തെതന്നെ പൃഥ്വിരാജും സുരാജും ആരംഭിച്ചിരുന്നു. ആടുജീവിതം ചിത്രീകരണത്തിനിടെ ടീമിനൊപ്പം പൃഥ്വിരാജ് തല്‍ക്കാലം ഉണ്ടാകില്ലെന്നാണ് തോന്നുന്നത്.
 
സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഡ്രൈവിംഗ് ലൈസന്‍സിനു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍