അനുപമ പരമേശ്വരന്റെ സഹോദരന്‍, അക്ഷയിന് ഇന്ന് പിറന്നാള്‍! ആശംസകളുമായി നടിയും അമ്മയും

കെ ആര്‍ അനൂപ്
തിങ്കള്‍, 18 മാര്‍ച്ച് 2024 (09:15 IST)
Anupama Parameswaran
അനുപമ പരമേശ്വരന്റെ സഹോദരന്‍ അക്ഷയിന് ഇന്ന് പിറന്നാള്‍. അനുപമയും അമ്മ സുനിതയും ആശംസകള്‍ നേര്‍ന്നു. വീട്ടിലെ ഇളയ കുട്ടി ആയതിനാല്‍ എല്ലാവരുടെയും സ്‌നേഹം ആവോളം കിട്ടിയാണ് അക്ഷയ് വളര്‍ന്നത്. പുതിയ ട്രെന്‍ഡിനൊപ്പം ഹെയര്‍ സ്‌റ്റൈലില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന ആളാണ് അക്ഷയ്. ഫിറ്റ്‌നസിനും വളരെയധികം ശ്രദ്ധ കൊടുക്കുന്നുണ്ട് ഇപ്പോള്‍. അനുപമയുടെ പിറന്നാള്‍ ആശംസ പോസ്റ്റിലും അക്ഷയുടെ വ്യത്യസ്ത കാലഘട്ടത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
 
കഴിഞ്ഞകൊല്ലം അക്ഷയ് ജന്മദിനത്തില്‍ കുട്ടിക്കാല ഓര്‍മ്മ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ഇരുവര്‍ക്കും ഇടയിലുള്ള രസകരമായ നിമിഷങ്ങള്‍ക്ക് കോര്‍ത്തിണക്കി കൊണ്ടായിരുന്നു കഴിഞ്ഞതവണത്തെ ആശംസകള്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupama Parameswaran (@anupamaparameswaran96)

സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ 'ജെഎസ്‌കെ'എന്ന സിനിമയാണ് അനുപമ പരമേശ്വരന്റെതായി വരാനിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunitha Parameswaran (@sunithaparameswaran75)

പ്രേമത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ജയം രവിക്കൊപ്പമുള്ള സൈറന്‍ എന്ന ചിത്രമാണ് നടിയുടെ ഒടുവില്‍ റിലീസായത്.തെലുങ്കില്‍ അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന സിനിമയാണ് തില്ലു സ്‌ക്വയര്‍. ധ്രുവ് വിക്രം-മാരി സെല്‍വരാജ് ചിത്രം ഒടുവില്‍ ഓണ്‍ ആയി. ചിത്രത്തിലെ നായികയാണ് അനുപമ പരമേശ്വരന്‍. കഴിഞ്ഞദിവസമാണ് പ്രഖ്യാപനം വന്നത്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article