Nayanthara Vighnesh Shivan: നയൻതാര ആ ജോത്സ്യന്റെ പിടിയിലോ? വിഘ്നേഷ് ശിവനുമായി പിരിയുന്നുവെന്ന അഭ്യൂഹത്തെക്കുറിച്ച് അന്തനൻ

നിഹാരിക കെ.എസ്

ബുധന്‍, 9 ജൂലൈ 2025 (17:17 IST)
സൗത്ത് ഇന്ത്യയിൽ വളരെ തിരക്കുള്ള നടിയാണ് നയൻതാര. കരിയറും കുടുംബവും ഒരുപോലെ കൊണ്ടുപോകാൻ ശ്രമിക്കുന്ന ആളാണ് നയൻ. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് നയൻ‌താരയെ ഇത്ര സന്തോഷത്തോടെ കാണുന്നതെന്ന് ആരാധകർ പറയാറുണ്ട്. ഇരുവരും വിവാഹിതരായിട്ട് മൂന്ന് വർഷമായി. ഉയിർ, ഉലകം എന്നിവരാണ് മക്കൾ. എപ്പോഴും വിവാദങ്ങളിൽ അകപ്പെടാറുള്ള നടിയാണ് നയൻ. 
 
അടുത്തിടെ നയൻതാരയും വിഘ്നേശ് ശിവനും വേർപിരിയുന്നെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസം ചില തെലുങ്ക് മീഡിയകളിൽ പ്രചരിച്ചിരുന്നു. നടിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ​സ്ക്രീൻഷോട്ടാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. 'വിവാഹം ഒരു അബദ്ധം. ഭർത്താവിന്റെ പ്രവൃത്തികൾക്ക് ഞാൻ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്നെ വെറുതെ വിടൂ. നിങ്ങൾ കാരണം ഞാൻ ഇതിനകം ഒരുപാട് അനുഭവിച്ചു' എന്നായിരുന്നു വെെറലായ സ്ക്രീൻ ഷോട്ടിൽ ഉണ്ടായിരുന്നത്. 
 
ഇതിന് പിന്നാലെയാണ് നയൻതാര-വിഘ്നേശ് ​ഗോസിപ്പ് പ്രചരിച്ചത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. സത്യാവസ്ഥ എന്തെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ അന്തനൻ തനിക്ക് ലഭിച്ച ചില വിവരങ്ങൾ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചു. ഒരു ജ്യോത്സ്യന്റെ പിടിയിൽ നയൻതാര അകപ്പെട്ടു എന്ന് മാത്രമേ ഇപ്പോൾ പറയാനാകൂ എന്നാണ് അദ്ദേഹം പറയുന്നത്.
 
'പഴനിയിലും മറ്റുമെല്ലാം പോകുമ്പോൾ നയൻതാരയ്ക്കൊപ്പം ഉയരമുള്ള ഒരാളുണ്ട്. അത് ആരാണെന്ന് നോക്കിയപ്പോൾ ഒരു ജോത്സ്യനാണ്. അയാളുടെ ഫേസ്ബുക്കിൽ പോയി നോക്കിയപ്പോൾ ചില പോസ്റ്റുകളുണ്ട്. അജിത്ത് കുമാറിന് ഒരു വിപത്തുമെന്ന് പ്രവചിച്ച് 18 ദിവസത്തിനുള്ളിൽ അത് സംഭവിച്ചു. അതേ പോലെ നയൻതാരയ്ക്കും ചില പ്രശ്നങ്ങളുണ്ട്.
 
വലിയ വഴക്ക് സംഭവിക്കാൻ പോകുന്നു, നിങ്ങൾക്ക് വലിയൊരു വിപത്ത് സംഭവിക്കാൻ പോകുന്നു എന്നെല്ലാം ഇയാൾ പ്രവചിച്ചിട്ടുണ്ട്. വലിയ ആളുകളുടെ ജോത്സ്യനാണ് താനെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ട്. ഇയാളുടെ കാര്യമറിഞ്ഞ് നയൻതാര വിളിച്ചതാണോ എന്നറിയില്ല. അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ടെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നെന്ന് അന്തനൻ വാദിക്കുന്നു. ‌
 
തങ്ങളെ കുറിച്ച് പ്രചരിക്കുന്ന വിവാദങ്ങളോട് പ്രതികരിക്കാൻ നടി ഇതുവരെ തയ്യാറായിട്ടില്ല. മൂക്കുത്തി അമ്മൻ 2, ടോക്സിക്ക്, ഡിയർ സ്റ്റുഡന്റ്സ്, റക്കായി ഉൾ‌പ്പെടെയുള്ള സിനിമകൾ ഒരുങ്ങുന്നു. മലയാള ചിത്രം ഡിയർ സ്റ്റുഡന്റ്സിൽ നിവിൻ പോളിയാണ് നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രം പാട്രിയോട്ടിലും നയൻ തന്നെയാണ് നായിക. ചിരഞ്ജീവിയുടെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന സിനിമയിലും നയൻതാര തന്നെയാണ് നായിക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍