നടൻ അനൂപ് ചന്ദ്രന്റെയും ബി ടെക് കാരിയായ ലക്ഷ്മി രാജഗോപാലിന്റെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അദ്ദേഹത്തിന്റെ വിവാഹ റിസപ്ഷനിൽ തിളങ്ങിയത് ബിഗ് ബോസ് ടീം അംഗങ്ങളാണ്.
അനൂപിന്റെ വിവാഹവിരുന്നില്‍ പങ്കെടുക്കാനായി ഷിയാസും സാബുവും അര്‍ച്ചന സുശീലനും ദിയയും എത്തിയിരുന്നു. കുടുംബ സമേതമായാണ് ബഷീര്‍ ബാഷി എത്തിയത്. സാരിയിലായിരുന്നു രഞ്ജിനി ഹരിദാസ് എത്തിയത്.
അതേസമയം, പേളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹത്തിൽ പങ്കെടുത്തില്ല. ഇരുവരേയും കല്യാണത്തിനു വിളിച്ചില്ലെന്നും അതല്ല, വിളിച്ചിട്ടും പങ്കെടുക്കാത്തതാണെന്നും ഇരുവരുടെയും ആരാധകർ പറയുന്നുണ്ട്. നിലവിൽ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് പേളി ഇപ്പോൾ.