അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു !

Webdunia
ചൊവ്വ, 14 നവം‌ബര്‍ 2017 (10:48 IST)
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് അനില്‍ കപൂറും മാധുരി ദീക്ഷിതും. ആരാധകര്‍ക്ക് എന്നും പ്രീയപ്പെട്ടവരാണ് അനിലും മാധുരിയും. ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുതാണ്.
 
ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന  ‘ടോട്ടല്‍ ദമാല്‍’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേഷ്മുഖ്, അര്‍ഷദ് വര്‍സി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. നിരവധി ചിത്രത്തില്‍ ജോഡികളായി എത്തിയ ഇവര്‍  ‘പുകാര്‍’ എന്ന ചിത്രത്തിലാണ് താരജോഡികളായി അവസാനം വേഷമിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article