ആഴത്തിലുള്ള സുഹൃത്ത് ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന നടിയാണ് അനശ്വര രാജന്‍. സിനിമയില്‍ നിന്നും ചില സൗഹൃദങ്ങള്‍ നടിക്ക് ഉണ്ടായിട്ടുണ്ട്. അത്തരം നല്ല കൂട്ടുകാര്‍ക്കൊപ്പം നടി ചില യാത്രകളും പോയിട്ടുണ്ട്. സൂപ്പര്‍ ശരണ്യ താരം ദേവിക ഗോപാല്‍ നായര്‍ അനശ്വരയുടെ അത്തരത്തില്‍ ഒരു കൂട്ടുകാരിയാണ്. ഇന്ന് ഇരുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന അനശ്വരക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് നടി ദേവിക.
ബാംഗ്ലൂര്‍ ഡേയ്സ് ഹിന്ദി റീമേക്ക് റിലീസിന് ഒരുങ്ങുകയാണ്.യാരിയാന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പലനടയില്‍. നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍.
26 വര്‍ഷങ്ങള്‍ക്കുശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജയരാജും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് സിനിമാലോകം. നടന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ജയരാജ് ചിത്രം കളിയാട്ടത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന 'ഒരു പെരുങ്കളിയാട്ടം' ഒരുങ്ങുകയാണ്.അനശ്വര രാജനും സിനിമയിലുണ്ട്.