'പരിചയമില്ലാത്ത പെൺകുട്ടികൾ തൊടുന്നത് ഇഷ്ടമല്ല': അനാർക്കലി മരിക്കാർ

നിഹാരിക കെ എസ്
വെള്ളി, 18 ഒക്‌ടോബര്‍ 2024 (15:31 IST)
അപരിചിതർ ആയ പെൺകുട്ടികൾ തൊടുന്നത് തനിക്കിഷ്ടമില്ലെന്ന് നടി അനാർക്കലി മരിക്കാർ. സ്വകാര്യതയുടെ അതിർവരമ്പുകൾ കടന്ന് ആൺകുട്ടികളായാലും പെൺകുട്ടികളായാലും തൊടുന്നതും അധിക ഇഷ്ടം കാണിക്കുന്നതും ഇഷ്ടമല്ലെന്ന് നടി അനാർക്കലി മരിക്കാർ. തന്റെ പുതിയ ചിത്രമായ സോൾ സ്റ്റോറീസിന്റെ പ്രൊമോഷന്റെ ഭാഗമായി സിനിമാപ്രാന്തന് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി ഇക്കാര്യം തുറന്നുപറഞ്ഞത്.
 
'സിനിമയുടെ പ്രമേയം എന്റെ ആൺസുഹൃത്ത് എന്റെ സമ്മതമില്ലാതെ എന്നെ ഉമ്മ വച്ചു എന്നതാണ്. പക്ഷെ പിന്നീടുള്ള ഭാഗങ്ങളിൽ മറ്റ് ആണുങ്ങളേയും ഇത് അസ്വസ്ഥരാക്കുന്നുണ്ട് എന്ന് കാണിക്കുന്നുണ്ട്. അതായത് ഇത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. ആണുങ്ങൾക്കും സമ്മതം വേണം. അവർക്കും തൊടുന്നതും പിടിക്കുന്നതുമൊന്നും ഇഷ്ടമല്ല.
 
വ്യക്തിപരമായി പരിചയമില്ലാത്ത പെൺകുട്ടികൾ എന്നെ തൊടുന്നതോ അമിത സ്നേഹം കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. ബാല്യകാല സുഹൃത്ത് ആണെങ്കിലും അതിർവരമ്പുകൾ മറികടന്ന് പെരുമാറുന്നത് ഇഷ്ടമല്ല. അതിൽ ആണും പെണ്ണും ഇല്ല. കുറേ ലെയറുകളുള്ളൊരു വിഷമമാണിത്. ഇന്നത് ചെയ്യാൻ പറ്റില്ലെന്ന് പറയാൻ പറ്റിയെന്ന് വരില്ല.

ആളുകളുടെ കണ്ണിൽ നിന്നും ശരീരഭാഷയിൽ നിന്നും മനസിലാക്കേണ്ടതാണ്. ഈയ്യടുത്ത് കോളേജിൽ പരിപാടികളിൽ പോകുമ്പോൾ പെൺകുട്ടികൾ തന്നെ നമ്മളെ പിടിച്ച് വലിക്കും, ആൾക്കൂട്ടത്തിനിടയിൽ വച്ച് തോണ്ടുക, അടിച്ച് വിളിക്കുക, അതിലൊക്കെ അൺകംഫർട്ടബിൾ ആകുന്ന ആളാണ് ഞാൻ. പക്ഷെ പൊതുഇടത്ത് ആയതിനാൽ പ്രതികരിക്കാൻ സാധിച്ചേക്കില്ല', അനാർക്കലി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article