സ്റ്റൈലിഷ് ആക്ഷൻ ഡോൺ ചിത്രം, അമീർ വരുന്നത് രണ്ടും കൽപ്പിച്ച്; മാമാങ്കം സെറ്റിൽ കൂടിക്കാഴ്ച നടന്നു

Webdunia
ശനി, 4 മെയ് 2019 (11:58 IST)
മമ്മൂട്ടി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗ്രേറ്റ് ഫാദറും അബ്രഹാമിന്റെ സന്തതികളും മലയാളികൾക്ക് ഒരു ഹരം തന്നെയാണ്. വിജയക്കൊടി പാറിച്ച് അമ്പത് കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഈ ടീം ഒന്നിക്കുന്ന ചിത്രമാണ് അമീർ.
 
പ്രഖ്യപന വേളമുതൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണിത്. ഇപ്പോഴിതാ, മമ്മൂട്ടിയുടെ തന്നെ മാമാങ്കം സെറ്റിൽ വെച്ച് സംവിധായകൻ വിനോദ് വിജയനും തിരക്കഥാക്രിത്ത് ഹനീഫ് അദേനിയും മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ്. 40 കോടിക്കടുത്ത് മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയുണ്ട്.
 
മമ്മൂട്ടി ഈ ചിത്രത്തിനായി നൽകുന്നത് നാല് മാസത്തിലേറെയാണ്. പകുതിയിലേറെയും ദുബായ് കേന്ദ്രീകരിച്ച്‌ ഒരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളില്‍ താരമെത്തും. ഒരു അധോലോക നായകനായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന.മലയാളത്തിലെ ഏറ്റവും മികച്ച സ്‌റ്റൈലിഷ് ആക്ഷന്‍ ഡോണ്‍ ചിത്രമാകും ഇതെന്നാണ് വിവരം. ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരായിരിക്കും ചിത്രത്തിനായി അണിനിരക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article