അമല്‍ നീരദിന്റെ പുതിയ ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും നസ്ലനും പ്രധാന വേഷങ്ങളില്‍; ടൊവിനോ കാമിയോ?

രേണുക വേണു

വ്യാഴം, 30 ഒക്‌ടോബര്‍ 2025 (17:14 IST)
ബോഗയ്ന്‍വില്ലയ്ക്കു ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, നസ്ലന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍. ശ്രീനാഥ് ഭാസിയും ഈ ചിത്രത്തിലുണ്ടാകും. 
 
മോഹന്‍ലാലിനെ നായകനാക്കി അമല്‍ നീരദ് സിനിമയൊരുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അമല്‍-മോഹന്‍ലാല്‍ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ലെന്നാണ് വിവരം. നസ്ലനും അമല്‍ നീരദും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ ടൊവിനോ തോമസ് എത്തിയേക്കും. ഈ വര്‍ഷം തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് സാധ്യത. 
 
അതേസമയം ഈ പ്രൊജക്ടിനു ശേഷം ഒരു സൂപ്പര്‍താര ചിത്രമായിരിക്കും അമല്‍ സംവിധാനം ചെയ്യുക. 2026 ല്‍ ഷൂട്ടിങ് ആരംഭിക്കാന്‍ പദ്ധതിയിടുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയാകും നായകനെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും മമ്മൂട്ടിയും അമല്‍ നീരദും അടുത്ത വര്‍,ം ഒന്നിക്കുക മറ്റൊരു പ്രൊജക്ടിനു വേണ്ടിയായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍