ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക മലയാളത്തിലെ റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. 200 കോടിയിലധികം സിനിമ ഇതിനോടകം നേടി കഴിഞ്ഞു. കല്യാണി പ്രിയദർശൻ നായികയായ സിനിമയിൽ നസ്ലൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നസ്ലെനെ ലോകയിലേക്ക് കാസ്റ്റ് ചെയ്തപ്പോൾ ദുല്‍ഖറിനായിരുന്നു എക്‌സൈറ്റ്‌മെന്റ് എന്ന് സംവിധായകൻ ഡൊമിനിക് അരുൺ പറയുന്നു.
'നസ്ലെന്റെ കാസ്റ്റിങ് വന്നപ്പോള്‍ ദുല്‍ഖറിനായിരുന്നു എക്‌സൈറ്റ്‌മെന്റ്. ദുല്‍ഖര്‍ നസ്ലെൻ ഫാന്‍ ആണ്. മമ്മൂക്കയ്ക്കും ഇഷ്ടമാണ്. മറ്റൊരു നടനായിരുന്നു സണ്ണി ആവേണ്ടിയിരുന്നത്. നസ്ലെനോട് കഥ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണുവാണ്, ചിലപ്പോള്‍ സണ്ണി ആയേക്കും എന്ന് പറഞ്ഞു. പ്രേമലുവിന് മുമ്പാണ് കഥ പറഞ്ഞത്. കഥ ഇഷ്ടമായതുകൊണ്ട്, ഏതുകഥാപാത്രമായാലും ഓക്കേയാണെന്ന് നസ്ലെൻ പറഞ്ഞു', ഡൊമിനിക് അരുണ്‍ പറഞ്ഞു.
അതേസമയം, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണ് "ലോക - ചാപ്റ്റർ വൺ: ചന്ദ്ര". ചിത്രം 200 കോടി ആഗോള കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്.