Lokah Universe: ലോകഃ യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്രയെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍. വരാനിരിക്കുന്ന ചാപ്റ്ററുകളില്‍ മലയാളത്തിലെ ഏറ്റവും മൂല്യമേറിയ താരങ്ങള്‍ എത്തുമെന്ന സൂചന നല്‍കുന്നതാണ് സംവിധായകന്റെ വാക്കുകള്‍.
' ആദ്യ ചാപ്റ്ററിനെ ഏറ്റവും ഗ്രൗണ്ടണ്ട് ആയി എങ്ങനെ നിര്‍ത്താമെന്ന തീരുമാനത്തിലായിരുന്നു. കാരണം ഇതിനകത്തെ ഏറ്റവും ചെറിയ സൂപ്പര്‍ഹീറോയാണ് ചന്ദ്ര. ഇനി വരാന്‍ പോകുന്നതൊക്കെ...കൂടുതല്‍...ആയിരിക്കണം..അങ്ങനെ ആണ്,' ഡൊമിനിക് അരുണ്‍ പറഞ്ഞു.
ലോകഃ യൂണിവേഴ്‌സിലെ നാല് ചാപ്റ്ററുകള്‍ കൂടി ഇനി വരാനുണ്ട്. രണ്ടാം ചാപ്റ്റര്‍ അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കാനാണ് തീരുമാനം. ടൊവിനോ തോമസ് ആയിരിക്കും രണ്ടാം ചാപ്റ്ററില്‍ പ്രധാന വേഷത്തിലെത്തുക. മൂന്നാം ചാപ്റ്ററില്‍ മമ്മൂട്ടിയും ദുല്‍ഖറും ആയിരിക്കും കേന്ദ്ര കഥാപാത്രങ്ങളെന്നും റിപ്പോര്‍ട്ടുകളുണ്ട്.