യുദ്ധം പ്രതീക്ഷിച്ച് ആരും പ്രേമം കാണാന്‍ വരേണ്ടെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്. ചലച്ചിത്രതിന്ടെ ചിത്രസംയോജനം ഏകദേശം പൂര്‍ത്തിയായെന്നും അല്‍ഫോന്‍സ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. നേരത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രേമം. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.
അല്‍ഫോന്‍സ് പുത്രന്റെ പൂര്‍ണ്ണ രൂപം...........
പ്രേമം എന്ന ചലച്ചിത്രതിന്ടെ ചിത്രസംയോജനം മിനിഞാനോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടതിന്ടെ നീളം 2 മനികൂറും 45 മിനിറ്റുകലുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക് . ചെറുതും വെല്തുമായി 17 പുതുമുഖങ്ങള് ഈ പടത്തിലുണ്ട്. അതല്ലാതെ വയറു നറച്ചു പാട്ടുണ്ട് പടത്തില്...പിന്ന 2 ചെറിയ തല്ലും. പ്രേമത്തില്‍ പ്രേമവും കൊറച്ചു തമാശയും മാത്രെമേ ഉണ്ടാവു...യുദ്ധം പ്രധീക്ഷിച്ചു ആരും ആ വഴി വരരുത്.