സുപ്പര്‍ ഹിറ്റ് സിനിമയായ പ്രേമത്തിന്റെ സംവിധായകന്‍ അൽഫോൻസ് പുത്രന്റെ വിവാഹനിശ്ചയം കഴിഞ്ഞു. അൽഫോൻസ് പുത്രനും നിർമാതാവ് ആൽവിൻ ആന്റണിയുടെ മകൾ അലീന മേരി ആന്റണിയുടെയും വിവാഹനിശ്ചയം എളംകുളം ലിറ്റിൽ ഫ്ളവർ ദേവാലയത്തിൽ വച്ചാണ് നടന്നത്.
ഓഗസ്റ്റ് 22നാണ് വിവാഹം. അലീന ഉപരി പഠനത്തിനായി ചെന്നൈയിലാണ്. ചെന്നൈയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു സംബന്ധിച്ചത്.