ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ച് 'എലോണ്‍'

കെ ആര്‍ അനൂപ്

വെള്ളി, 3 മാര്‍ച്ച് 2023 (11:12 IST)
12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിച്ച ചിത്രമായിരുന്നു എലോണ്‍. തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കുവാന്‍ ചിത്രത്തിന് ആയില്ല. ഇപ്പോഴിതാ ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ് എലോണ്‍.
 
 രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.എലോണ്‍ കൊവിഡ് സമയത്ത്, ഒരു ഫ്‌ലാറ്റിനകത്ത് ഷൂട്ട് ചെയ്ത സിനിമയാണ്.2023 ല്‍ നല്ലൊരു തുടക്കം പ്രതീക്ഷിച്ചാണ് മോഹന്‍ലാല്‍ എലോണ്‍ എന്ന സിനിമയുമായി എത്തിയത്.
 
2000ല്‍ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രം നരസിംഹം ആയിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. വര്‍ഷങ്ങള്‍ക്കിപ്പുറം മുപ്പതാമത്തെ സിനിമ നിര്‍മ്മിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. ഷാജി കൈലാസ് മോഹന്‍ലാല്‍ ചിത്രം എലോണ്‍ ആണ് മുപ്പതാമത്തെ സിനിമ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍