Malaikottai Valiban: മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചെലവ് എത്രയെന്നോ? ലാലേട്ടന്റെ അടുത്ത ബിഗ് ബജറ്റ് ചിത്രം

വ്യാഴം, 2 മാര്‍ച്ച് 2023 (12:19 IST)
Malaikottai Valiban: മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ ബിഗ് ബജറ്റ് പടമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. വമ്പന്‍ ക്യാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന് ശേഷം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് റിപ്പോര്‍ട്ട്. വി.എഫ്.എക്സ് വര്‍ക്കുകള്‍ എല്ലാം അടക്കം 45 കോടിയാണ് വാലിബന്റെ ചെലവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
 
മാസ്റ്റര്‍ ക്ലാസ് ഡയറക്ടര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാല്‍ വാലിബനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതീവ രഹസ്യമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് പോരുതെന്ന് വാലിബന്‍ ടീമിന് സംവിധായകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് വാലിബനില്‍ അഭിനയിക്കുകയെന്നാണ് വിവരം. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ താടിയെടുത്തുകൊണ്ട് അഭിനയിക്കുന്ന ചിത്രം കൂടിയാകും വാലിബന്‍. കൊമ്പന്‍ മീശക്കാരനായ ഗുസ്തിക്കാരനായാണ് മോഹന്‍ലാലിന്റെ ഒരു ലുക്കെന്നാണ് വിവരം. രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളിലെ കഥയായിരിക്കും ചിത്രം പറയുക.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍