ഓരോ ആക്ഷൻ സീനിനു ശേഷവും ആർട്ടിസ്റ്റുകളോട് മാപ്പ് പറഞ്ഞ് തല അജിത്!

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (14:48 IST)
‘പിങ്ക്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ‘നേർക്കൊണ്ട പാർവൈ’. അജിത് നായകനായ ചിത്രം എച്ച് വിനോദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ സിനിമയിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
 
ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ വയ്ക്കാന്‍ താത്പര്യപ്പെടാത്ത താരങ്ങളില്‍ ഒരാളാണ് അജിത്ത്. കൂടെ പ്രവർത്തിക്കുന്ന ആർട്ടിസ്റ്റുകൾക്ക് പരിഗണന നൽകിയാണ് അദ്ദേഹം ഓരോ സീനും എടുക്കുന്നത്. ഓരോ ഫൈറ്റ് കഴിയുമ്പോഴും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളോട് അജിത് ക്ഷമ ചോദിക്കുന്നത് വീഡിയോയിൽ കാണാം.  
 
വക്കീല്‍ വേഷത്തിലാണ് തമിഴില്‍ അജിത്ത് എത്തുന്നത്. വിദ്യാ ബാലനാണ് അജിത്തിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത്. സീ സ്റ്റുഡിയോസും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article