റേസിങ് കഴിയും വരെ ഇനി സിനിമ ചെയ്യില്ലെന്ന് അജിത്ത് കുമാർ

നിഹാരിക കെ.എസ്
ശനി, 11 ജനുവരി 2025 (09:10 IST)
ആരാധകരെ നിരാശപ്പെടുത്തി നടൻ അജിത്ത് കുമാർ. റേസിംഗ് കഴിയും വരെ സിനിമകൾ കമ്മിറ്റ് ചെയ്യില്ലെന്നാണ് നടന്റെ പ്രഖ്യാപനം. ഇപ്പോൾ തന്റെ ശ്രദ്ധ മുഴുവൻ റേസിങ്ങിൽ ആണെന്നും അത് കഴിയും വരെ മറ്റു കമ്മിറ്റ്മെന്റുകൾ ഒഴിവാക്കുമെന്നും നടൻ പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം. മാർച്ചിനും ഒക്ടോബറിനും ഇടയിൽ ഒരു സിനിമ ചെയ്യാൻ സാധ്യത ഉണ്ടെന്നും നടൻ കൂട്ടിച്ചേർത്തു.
 
'നിലവിൽ മോട്ടോർ സ്പോർട്സിൽ ഒരു ഡ്രൈവർ എന്നതിനപ്പുറം ഒരു ടീം ഉടമ എന്ന നിലയിൽ ഇടപെടാനാണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ റേസിംഗ് സീസൺ ആരംഭിക്കുന്നതുവരെ ഞാൻ പുതിയ ചിത്രങ്ങളുടെയൊന്നും കരാർ ഒപ്പിടുന്നില്ല. ഒക്ടോബറിനും റേസിംഗ് സീസൺ ആരംഭിക്കുന്ന മാർച്ചിനും(2025) ഇടയിൽ ഞാൻ  സിനിമകളിൽ അഭിനയിച്ചേക്കും. അതിനാൽ ആർക്കും ബുദ്ധിമുട്ടേണ്ടിവരില്ല. അതിനാൽ റേസ് ചെയ്യുമ്പോൾ എനിക്ക് അതിൽ പൂർണ്ണ ശ്രദ്ധ കൊടുക്കാനാവും. അജിത്ത് കുമാർ റേസിംഗ് എന്ന സ്വന്തം ടീം രൂപീകരിക്കാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി,' അജിത്ത് കുമാർ പറഞ്ഞു.
 
ജനുവരി 11ന് നടക്കാനിരിക്കുന്ന എൻഡ്യൂറൻസ് റേസിൽ പങ്കെടുക്കുന്ന അജിത്ത് കുമാർ റേസിംഗ് എന്ന പേരിലുള്ള കാർറേസിംഗ് ടീമിന്റെ ഉടമകൂടിയാണ് നടൻ അജിത്ത്. അടുത്തിടെ കാർ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തിൽ‌ പെട്ടിരുന്നു. ദുബായ്‌യിൽ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article