അച്ഛനെ സംവിധാനം ചെയ്തത് അഭിമാനകരമായ നിമിഷം,'ലാല്‍സലാം' ചെയ്യുമ്പോള്‍ രജനികാന്ത് മകളോട് പറഞ്ഞത്, മനസ്സ് തുറന്ന് ഐശ്വര്യ

കെ ആര്‍ അനൂപ്
വെള്ളി, 9 ഫെബ്രുവരി 2024 (12:15 IST)
Aishwaryaa Rajinikanth
സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന് ശേഷം രജനികാന്ത് വീണ്ടും തിയേറ്ററുകളില്‍ തിരിച്ചെത്തി. മകള്‍ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍സലാം പ്രദര്‍ശനം ആരംഭിച്ചു. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
 
അച്ഛനൊപ്പം വര്‍ക്ക് ചെയ്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഐശ്വര്യ. താരപദവിക്ക് വേണ്ടി സിനിമയില്‍ നിന്നും ഒന്നും മാറ്റരുതെന്ന് അച്ഛന്‍ തന്നോട് പറഞ്ഞെന്നും ചിത്രത്തിന്റെ കണ്ടെന്റ് മനസ്സിലാക്കിയാണ് അദ്ദേഹം സിനിമയിലേക്ക് വന്നതെന്നും ഐശ്വര്യ രജനികാന്ത് പറഞ്ഞു.
 
തനിക്കുവേണ്ടി ഒന്നും മാറ്റാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല, പ്രത്യേകിച്ചും രജനിസത്തിന്റെ ആഘോഷമായിരുന്ന ജയിലറിന്റെ സൂപ്പര്‍ വിജയത്തിന് ശേഷം സിനിമ വരുന്നതിനാല്‍.മുഴുവന്‍ സിനിമയും അദ്ദേഹത്തെ കേന്ദ്രീകരിക്കുന്നതിനുപകരം, തന്റെ കഥാപാത്രം സിനിമയുടെ ഭാഗമായാല്‍ മാത്രം മതി എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം എന്ന് മകള്‍ വെളിപ്പെടുത്തി. ഇത് ഫിലിം മേക്കറായ തന്നെ സന്തോഷിപ്പിച്ചു.കാരണം അത്തരം നിലവാരവും മാസ് അപ്പീലും ഉള്ള ഒരു കലാകാരന്‍ സിനിമയുടെ ഉള്ളടക്കത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനാലാണ്.സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെ സംവിധാനം ചെയ്തത് ഒരു നേട്ടമായി തനിക്ക് തോന്നി, തന്റെ പിതാവിനെ സംവിധാനം ചെയ്യുന്നത് അഭിമാനകരമായ നിമിഷമാണെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article