വളരെക്കാലത്തിനു ശേഷം ആര്‍ക്കും ക്രെഡിറ്റുകളൊന്നുമില്ല,കല്യാണ വിശേഷങ്ങളുമായി അഹാന

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ജൂണ്‍ 2023 (15:13 IST)
അച്ഛന്റെ അടുത്ത സുഹൃത്തായ അപ്പാ ഹാജയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അഹാന.അമ്മ സിന്ധുവിനും അച്ഛന്‍ കൃഷ്ണകുമാറിനും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്കൊപ്പമാണ് അഹാന എത്തിയത്. 
 
'എന്റെ സ്വന്തം വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചിരുന്നു, അതിനാല്‍ വളരെക്കാലത്തിനു ശേഷം നല്‍കാന്‍ ക്രെഡിറ്റുകളൊന്നുമില്ല',-എന്ന് കുറിച്ച് കൊണ്ടാണ് അഹാന തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
തനിക്ക് ഏറെ ഇഷ്ടമുള്ള മട്ടന്‍ ബിരിയാണി കഴിക്കാന്‍ ആയതിന്റെ സന്തോഷവും ചിത്രങ്ങളിലൂടെ അഹാന പങ്കുവയ്ക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article