വർഷങ്ങളായി ആരാധകർ കാത്തിരിക്കുന്ന രണ്ടാമൂഴം അടുത്ത വർഷം ഉണ്ടാകുമെന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. 600 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. എം ടി വാസുദേവന്‍നായരുടെ രണ്ടാമൂഴത്തിന്റെ തിരക്കഥ മോഹൻലാലിന് ലഭിച്ചു. എല്ലാ ഭാഷയിലും സ്വീകാര്യമായ സബ്‌ജക്ടായതിനാല്‍ ചിത്രം പല ഭാഷകളിലാകും എത്തുക.
ഭീമനായി മോഹൻലാൽ എത്തുമ്പോൾ ബാക്കി കഥാപാത്രങ്ങളായി ആരൊക്കെയാവും എത്തുക എന്നും ആരാധകർ അന്വേഷിക്കുകയാണ്. വൻ താരനിര തന്നെയാണ് ഉള്ളതെന്നും റിപ്പോർട്ടുണ്ട്. യോദ്ധയ്ക്ക് ശേഷം എ ആർ റഹ്മാൻ മാജിക് മലയാളത്തിലെത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മോഹൻലാലും എ ആർ റഹ്മാനും വീണ്ടുമൊന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആകാംഷയും വർധിക്കുകയാണ്.
വര്‍ഷങ്ങളായി രണ്ടാമൂഴത്തിന്റെ അവ്യക്തത തുടരുകയായിരുന്നു. തിരക്കഥ എന്ന് പൂര്‍ത്തിയാകുമെന്നും ആര് നായകനാകുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. മോഹന്‍ലാല്‍ തന്നെയാണ് നായകനാകുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും അതില്‍ വ്യക്തതയില്ലായിരുന്നു. തുടര്‍ന്നാണ് അനിശ്ചിതത്ത്വങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെ ഇന്നലെ രംഗത്തെത്തിയത്.