മമ്മൂട്ടിയുടെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ ഓരോ അപ്‌ഡേറ്റിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റും പുറത്തുവന്നു.'മലൈക്കോട്ടൈ വാലിബന്‍' ന് ശേഷം ഭ്രമയുഗം തിയറ്ററുകളിലേക്ക് എത്തും. ഉടന്‍തന്നെ പ്രദര്‍ശനത്തിന് എത്തുമെന്ന് അണിയറക്കാര്‍ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.
ജനുവരി പിറന്നതോടെ സിനിമയിലെ ഓരോ താരങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ ദിവസവും പങ്കുവയ്ക്കുന്നുണ്ട്.ഭയവും നിഗൂഢതയും നിറയ്ക്കുന്ന പോസ്റ്ററുകളെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് കാണാനായത്.
റെഡ് റെയിന്‍, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കുശേഷം രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഭ്രമയുഗം വൈകാതെ റിലീസ് പ്രഖ്യാപിക്കും.മമ്മൂട്ടി പ്രതിനായക വേഷത്തിലാണ് എത്തുന്നതെന്നും പറയപ്പെടുന്നു.
അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.
ഷെഹനാദ് ജലാല്‍ ഛായാഗ്രഹണവും ഷഫീക്ക് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വഹിക്കുന്നു.സംഗീതം ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍ ടി.ഡി. രാമകൃഷ്ണന്‍, മേക്കപ്പ് റോനെക്‌സ് സേവ്യര്‍, കോസ്റ്റ്യൂംസ് മെല്‍വി ജെ.