ഇനി ധുനുഷ് ഉണ്ടാകില്ല, രജനികാന്തിനും സഹോദരിക്കുമൊപ്പമുള്ള പുതിയ പ്രൊഫൈല്‍ ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 18 ജനുവരി 2022 (11:20 IST)
18 വര്‍ഷത്തെ ഒരുമിച്ചുള്ള വിവാഹജീവിതം, കഴിഞ്ഞ ദിവസമാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ ബന്ധം വേര്‍പെടുത്തുന്ന വിവരം ലോകത്തെ അറിയിച്ചത്.
 
ഇക്കാര്യം ഔദ്യോഗികമായി ധനുഷ് അറിയിച്ചതിനു പിന്നാലെ ഐശ്വര്യയുടെ സഹോദരിയായ സൗന്ദര്യ, അച്ഛനൊപ്പം സഹോദരിയെ ചേര്‍ത്ത് പിടിച്ചു നില്‍ക്കുന്ന പഴയ ചിത്രം ട്വിറ്ററില്‍ പ്രൊഫൈല്‍ പിക്ചര്‍ ആക്കി മാറ്റി.

<

#NewProfilePic pic.twitter.com/0SnIQYvkkg

— soundarya rajnikanth (@soundaryaarajni) January 17, 2022 >സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ' ഇരുവരും സോഷ്യല്‍ മീഡിയയിലെ പ്രസ്താവനയിലൂടെ അറിയിച്ചു.